കേരള ലോട്ടറിയില്‍ വീണ്ടും അച്ചടിപ്പിഴവ്; കൊല്ലത്ത് ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍.




കൊല്ലത്ത് വീണ്ടും ഒരേ സീരിയല്‍ നമ്പരില്‍ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.



ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികള്‍ ലഭിച്ചത്. കരിക്കോടുള്ള ആറ്റുകാല്‍ ഏജൻസിയില്‍ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. ജില്ലാ ട്രഷറിയില്‍ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജൻ്റ് വ്യക്തമാക്കി. ഇന്നലെ കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റില്‍ ഒരേ നമ്പർ ശ്രദ്ധയില്‍പ്പെട്ടത്.

ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയില്‍ വില്‍പ്പനയ്‌ക്കായി എത്തിയ ടിക്കറ്റുകളിലാണ് അപാകത ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നല്‍കി. ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് വാങ്ങിയ 300 ടിക്കറ്റുകളില്‍ രണ്ടെണ്ണത്തിനാണ് ഒരേ നമ്പറുള്ളതായി കണ്ടെത്തിയത്.


أحدث أقدم