അരിവില നിരീക്ഷിക്കുന്നുണ്ട്….കൃത്രിമമായ വിലക്കയറ്റം അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്…



        




കൊച്ചി: അരിയുടെ പൊതു വില നിരീക്ഷിക്കുന്നുണ്ട്, അനിയന്ത്രിതമായി വർദ്ധിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വില കൂടിയാൽ ലഭ്യത വർദ്ധിപ്പിക്കും. ഒഎംഎസ്എസ് നിരക്കലുള്ള അരി കൂടുതൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുന്നു. കൃത്രിമമായ വിലക്കയറ്റം അനുവദിക്കില്ല.

സിവിൽ സപ്ലൈസ് കമ്മീഷണർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉല്പാദനം വർദ്ധിപ്പിക്കുമ്പോൾ ഭക്ഷ്യ ഭദ്രതയെ ബാധിക്കുന്ന നില വരാൻ പാടില്ല. ആശങ്ക കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു.
Previous Post Next Post