പാമ്പാടി പഞ്ചായത്തിലെ വിജിലൻസിൻ്റെ മിന്നൽ പരിശോധന കൂടുതൽ വിവരങ്ങൾ പുറത്ത്




പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ച്ച നടന്ന വിജിലൻസിൻ്റെ പരിശോധനയുടെ വിവരങ്ങൾ പുറത്ത് വന്നു 
പാമ്പാടി കാർഷിക വിപണ കേന്ദ്രത്തിലെ മുറികളുമായി ബന്ധപ്പെട്ടായിരിന്നു മിന്നൽ പരിശോധന നടന്നത് 

 
മുറി ലേലത്തിൽ പിടിച്ച വ്യക്തികൾ ഉയർന്ന വാടകയ്ക്ക് മറിച്ച് നൽകി എന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന നടന്നത്
സർക്കാർ അനുശാസിക്കുന്ന നിയമപ്രകാരമാണ് മുറികൾ പാമ്പാടി പഞ്ചായത്ത് വാടകയ്ക്ക് നൽകുന്നത് 


അതേസമയം വാടകചീട്ട് രേഖാമൂലം എഴുതിയ ആൾ മറ്റൊരാൾക്ക് രഹസ്യമായി കട മാറ്റം ചെയ്താൽ പോലും വാടകചീട്ട് എഴുതിയ ആൾക്കേ നിയമപരമായി നോട്ടീസ് നൽകാനാവൂ ,കീഴ് വാടകക്ക് നൽകി എന്ന പരാതിയിലാണ് പരിശോധന നടന്നത് 
വാടകചീട്ട് ഉൾപ്പെടെ ഉള്ള രേഖകൾ വിജിലൻസ് പരിശോധിച്ചതായി ആണ് വിവരം
അതേ സമയം വാടകക്ക് എടുത്തയാൾ ഇപ്പോൾ അവിടുള്ളയാൾ തന്റെ ശമ്പളക്കാരൻ ആണെന്നും വില്പന സാധനങ്ങൾ തന്റെ പണം മുടക്കിൽ വാങ്ങി വെച്ചിട്ടുള്ളതാണെന്നും പറഞ്ഞാൽ പരാതി നില നിൽക്കില്ല.

أحدث أقدم