കാലടി സർവകലാശാലയിലെ നിരാഹാര സമരം… മൂന്ന് വിദ്യാർഥികളെ…







കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടിക്കെതിരെ നിരാഹാര സമരം നടത്തുന്ന മൂന്ന് വിദ്യാർഥികളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കുമാണ് ഇവരെ മാറ്റുന്നത്. നിരാഹാര സമരം നടത്തിയിരുന്ന പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരമായി ശിവ, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാർഥികൾ നിരാഹാര സമരം തുടരും. എന്ത് സംഭവിച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. സസ്പെൻഷൻ നടപടിക്കെതിരായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിദ്യാർഥി സംഘടന
Previous Post Next Post