കാറിനുള്ളിൽ യുവതിക്ക് സുഖപ്രസവം….

 


കൊച്ചി: എറണാകുളത്ത് കാറിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. വിപിഎസ് ലേക്‌ഷോർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

എന്നാൽ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നതിന് മുമ്പുതന്നെ യുവതി പ്രസവത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ കാറിനടുത്തേക്ക് ഓടിയെത്തി ആവശ്യമായ വൈദ്യസഹായം നൽകി. തുടർന്ന് കാറിനുള്ളിൽവെച്ചുതന്നെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു

Previous Post Next Post