ബിജെപി വിട്ട പത്മജ വീണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർ​ഗീസ്. കോൺഗ്രസിലെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോൺഗ്രസ് വിട്ടത്. അവർ ഇപ്പോഴും ആ നിലപാടുകൾ അവർത്തിക്കുന്നുവെന്നും ദീപ്തി മേരി വർ​ഗീസ് വിമർശിച്ചു. പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുന്നുവെന്നും അവർ ബിജെപിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണെന്നും ദീപ്തി മേരി വർഗീസ് കുറ്റപ്പെടുത്തി. കോൺഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നതെന്ന് ചോദിച്ച ദീപ്തി മേരി വർ​ഗീസ്, ഇക്കാര്യത്തിൽ അവർ ഇപ്പോഴും നിലപാട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കെ കരുണാകരന്റെ മകൾക്ക് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം തോന്നുവെന്നും അവർ പറഞ്ഞു. പ്രവർത്തകരുടെ വികാരം പാർട്ടി പരിഗണിക്കണമെന്നും, കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ പാർട്ടി നിലപാട് എടുക്കുമെന്നും ദീപ്തി മേരി വർ​ഗീസ് വ്യക്തമാക്കി