സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ് വർക്കുകളും വലിയ സുരക്ഷാഭീഷണി... മുന്നറിയിപ്പുമായി കേരള പൊലീസ്





സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്വർക്കുകളും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്വർക്കുകളിൽ കണക്റ്റ് ചെയ്യുന്ന നിമിഷം മുതൽ നമ്മുടെ സ്മാർട്ട്ഫോണുകളിലെ സ്വകാര്യ ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, ബാങ്കിംഗ് വിവരങ്ങൾ, ലോഗിൻ പാസ്വേഡുകൾ എന്നിവ ഹാക്കർമാർക്ക് ചോർത്തിയെടുക്കാൻ എളുപ്പമാകുമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.

സൗജന്യ ഇന്റർനെറ്റ് എന്ന പ്രലോഭനത്തിന് പിന്നിൽ വ്യക്തിവിവരങ്ങൾ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം എന്നതിനാൽ, പൊതുസ്ഥലങ്ങളിൽ ഫോണിലെ ‘Auto-Connect Wi-Fi’ സംവിധാനം നിർജ്ജീവമാക്കുകയും അജ്ഞാത കണക്ഷനുകൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക; വേഗതയുള്ള കണക്ഷനേക്കാൾ പ്രധാനം സ്വന്തം സൈബർ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.


Previous Post Next Post