ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറക്കം…. പ്രതി പിടിയിൽ…








ചേർത്തല: ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചേർത്തല പൊലീസിന്റെ പിടിയിലായി. ചേർത്തല സിഎംസി 14-ൽ തോപ്പുവെളി വീട്ടിൽ നെബു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചേർത്തല കെഎസ്ഇബി ഓഫീസിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതി ചേർത്തല ഭാഗത്ത് കറങ്ങിനടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
Previous Post Next Post