ശബരിമല പാതയിൽ കാട്ടാനയിറങ്ങി….തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കി എം.വി.ഡി. ഉദ്യോഗസ്ഥർ…






ശബരിമല തീർത്ഥാടന പാതയിൽ പ്ലാപ്പള്ളിക്കും ളാഹയ്ക്കും ഇടയിൽ രാത്രിയോടെ കാട്ടാന റോഡിലിറങ്ങി. വനമേഖലയിൽ നിന്ന് റോഡിലേക്ക് എത്തിയ കാട്ടാന ഇതേ റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ തടഞ്ഞുനിർത്തി.

ഇതോടെ തീർത്ഥാടകരെ അപകടത്തില്‍ നിന്ന് സംരക്ഷിക്കാനായി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിഷാന്തും ഡ്രൈവർ അബീഷുമാണ് പട്രോളിംഗ് വാഹനത്തിലുണ്ടായിരുന്നത്. തീർത്ഥാടന പാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലും ശ്രദ്ധേയമായി
Previous Post Next Post