നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു… രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ







വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. കൽപ്പറ്റ എസ്‌പി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിർമാണം പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണ മതിൽ തകർന്നുവീണത്. സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണ് നീക്കം ചെയ്ത് തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല
أحدث أقدم