മുഖം മാറും ..! പാമ്പാടിയുടെ വികസനത്തിന് പദ്ധതി സമർപ്പിച്ച് വിദഗ്ധസമതി



പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റ് കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം എന്നിവയുടെ നവീകരണത്തിനും മാർക്കറ്റ് ഷോപ്പിങ്ങ് കോംപ്ലക്സ് നിർമ്മാണത്തിനുമുള്ള പദ്ധതിയു൦ രൂപരേഘയു൦ വിദഗ്ദ്ധസമി തി പഞ്ചായത്തിന് സമർപ്പിച്ചു. ബസ്റ്റാന്റ് തറയുടെ നവീകരണം ഇന്റർ ലോക്ക് കട്ടകൾ ഉപയോഗിച്ച് നടത്തുന്നതിനു൦  കാലോചിതമായ വെയിറ്റിങ്ങ്ഷെഡ് നിർമ്മിക്കുന്നതിനു൦ ക൦ഫർട്ട്സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനു൦ ഓപ്പൺ സ്റ്റേജ് നിർമിക്കാനു൦  പദ്ധതിവിഭാവന൦ ചെയ്യുന്നു.


 ഡ്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കാനു൦ കമ്യൂണിറ്റി ഹാളിന്റെ മൂന്നു ദശാബ്ദം പഴക്കമുള്ള മേൽക്കൂര മാറ്റി, സ്റ്റേജ് നവീകരിച്ച്  ശബ്ദനിയന്ത്രണ സംവിധാനവു൦ ശീതികരണ സ൦വിധാനവു൦ ഒരുക്കി ആകർഷകമാക്കാനു൦ പദ്ധതി നിർദ്ദേശിക്കുന്നു.
 (  മിനി സ്റ്റേഡിയം ) 


 ഗ്രൗണ്ട്  ഉയർത്തി ജലനിർഗമന സംവിധാനവും പ്രഭാതസവാരിക്കുള്ള സൗകര്യവു൦ ഒരുക്കു൦. ചന്തയിൽ പങ്ങട റോഡിന് താഴ് വശത്തായി ജില്ലാ പഞ്ചായത്ത് വിഹിത൦ കൂടി ചേർത്തുള്ള നിർമ്മാണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പങ്ങട റോഡിന് അഭിമുഖമായി രണ്ടാം നിലയുടെ നിർമ്മാണം  അടുത്ത ഘട്ടമായി നടത്തു൦. കെ കെ റോഡിന് അഭിമുഖമായുള്ള പഴയ ഷോപ്പിങ്ങ് കോംപ്ലക്സിലേക്ക് പ്രവേശന സൗകര്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി.കാർഷിക വികസന കേന്ദ്രത്തിൽ കൃഷി വകുപ്പിന് കർഷകരുടെ യോഗം ചേരുവാൻ ഹാളും സൗകര്യമുള്ള ഓഫീസും, വിത്തുകളും, തൈകളും ഇറക്കി വെക്കുവാനുള്ള സൗകര്യവും നൽകും.വിദഗ്ദ്ധസമതി അംഗങ്ങളായ  ആർകിടെക്റ്റ് ഷെറി കെ ഐസക്ക് പഞ്ചായത്ത് ഭരണസമതിക്കുമുന്നിൽ പദ്ധതി വിശദീകരിച്ചു. ജിസാറ്റ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.സാജു ഏലിയാസ് ,ഒ എൻ ജി സി മുൻ ചീഫ് എൻജിനീയർ ജോർജ് ഏബ്രഹാം, കോകോബീൻ ഫാക്ടറി മുൻ ഡയറക്ടർ കുര്യൻ ചാണ്ടി, ആർ ഐ ടി ആർകിടെക്ചെർ വിഭാഗം മേധാവി സുജിത്ത് കെ എ൦, സിവിൽ വിഭാഗം മേധാവി ഡോ. അജിത് ടി, പ്രൊഫ.ധന്യ വി സ്, ആർകിടെക്റ്റ് അമൽ പച്ചിലക്കാടൻ, മുൻ ഇറിഗേഷൻ ഓവർസിയർ മാത്യു വർഗീസ്  എന്നിവർ ഉൾപ്പെട്ട വിദഗ്ദ്ധസമി തിയാണ്  പഞ്ചായത്തിന് പദ്ധതി കൈമാറിയത്.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ  കെ ആർ ഗോപകുമാർ, എൻജിനീയറിങ് വിഭാഗം മേധാവി ബിനോയി എ വി എന്നിവർ ചേർന്ന് വികസന രേഖ ഏറ്റുവാങ്ങി.
Previous Post Next Post