മദീനയിൽ മലവെള്ളം ഇരച്ചെത്തിയ താഴ്‌വര, കാറിൽ കുടുങ്ങി ദമ്പതികൾ; ഞൊടിയിടയിൽ താഴേക്ക് ചാടി യുവാവ്, പിന്നെ സംഭവിച്ചത് ....



മദീന : മലവെള്ളപ്പാച്ചിലിൽപെട്ട
വൃദ്ധദമ്പതികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് സാഹസികമായി രക്ഷപ്പെടുത്തി സൗദി യുവാവ്. മദീനയ്ക്കും ബദ്റിനുമിടയിൽ ബദ്റിന് സമീപമുള്ള താഴ്വരയിലാണ് പ്രദേശവാസികളെയും യാത്രികരെയും ഒരുപോലെ നടുക്കിയ സംഭവമുണ്ടായത്

.

ശക്തമായ മലവെള്ളപ്പാച്ചിലിൽ നിയന്ത്രണം വിട്ട് താഴ്വരയിലെ ഒഴുക്കിൽപെട്ട കാറിൽ കുടുങ്ങിപ്പോയ വൃദ്ധദമ്പതികളെയാണ് സ്വാദിഖ് മിർഗലാനി എന്ന യുവാവ് കരയ്ക്കെത്തിച്ചത്.

ഹൈവേയിലൂടെ വാഹനം ഓടിച്ചു പോകവേയാണ് താഴ്വരയിലെ കുത്തൊഴുക്കിൽ കാർ പെട്ടുപോയ വിവരം സ്വാദിഖ് മിർഗലാനിയുടെയും മറ്റ് യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്നത്. ഒട്ടും സമയം കളയാതെ തന്നെ സ്വാദിഖും കൂടെയുള്ളവരും തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ നിർത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു.

ഹെൽമെറ്റ് ധരിച്ചും ലഭ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും, ഹൈവേയോട് ചേർന്നുള്ള താഴ്വരയുടെ ചെങ്കുത്തായ കോൺക്രീറ്റ് ഭിത്തിയിലൂടെ താഴേക്ക്
തൂങ്ങിയിറങ്ങിയാണ് സ്വാദിഖ് കാറിനടുത്തേക്ക് എത്തിയത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ ഉറച്ച പിന്തുണയും സഹായവും കൂടിയായപ്പോൾ ആപൽക്കരമായ സാഹചര്യത്തെ അതിജീവിച്ച് ദമ്പതികളെ രണ്ടുപേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
أحدث أقدم