തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും കൂട്ടിൽ നിന്ന് പുറത്തുചാടി ഹനുമാൻ കുരങ്ങ്. നേരത്തെയും കൂട്ടിൽ നിന്ന് ചാടിപ്പോയ അതേ കുരങ്ങാണ് വീണ്ടും പുറത്തുചാടിയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൂട്ടിൽ നിന്ന് പുറത്തുചാടിയ കുരങ്ങ് സമീപത്തെ വലിയ മരത്തിൽ കയറി ഇരിക്കുകയായിരുന്നു. എന്നാൽ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു. ഭക്ഷണം നൽകി കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിരീക്ഷണത്തിനായി രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023ൽ തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടി നഗരത്തിലെത്തിയിരുന്നു. അന്ന് ഏറെ പരിശ്രമിച്ചാണ് കുരങ്ങിനെ തിരികെ മൃഗശാലയിലെത്തിച്ചത്
തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് ചാടി…
Deepak Toms
0
Tags
Top Stories