ഷുക്കൂർ വധക്കേസ് പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ….




കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മുദ്രാവാക്യം വിളികളോടെ അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ. കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകാനായി പൊലീസ് ബസിലേക്ക് കയറ്റുമ്പോഴായിരുന്നു സിപിഎം പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.

‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല. ജയിലറ കണ്ട് വളർന്നവരാണേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. പ്രതികൾ മുഷ്ടി ചുരുട്ടി സിപിഎം പ്രവർത്തകരെ പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു.എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

Previous Post Next Post