ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം തുറന്നു




അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ മാസം 28ന് അടച്ച പാലത്തില്‍ ഇന്ന് രാവിലെ ആറുമുതലാണ് ഗതാഗതം പുനരാരംഭിച്ചത്. പാലം തുറന്നതോടെ യാത്രാദുരിതത്തിന് പരിഹാരമായി.

പാലത്തിലെ അഞ്ച് എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെയും കമ്പികള്‍ പുനഃസ്ഥാപിച്ച് കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കി. അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസം പാലം അടച്ചിടുമെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ എട്ട് ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി.

എആര്‍ ക്യാംപില്‍ നിന്നും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന എഴുപതിലേറെ പൊലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പാലം അടച്ചതോടെ ആലുവ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ആദ്യത്തെ ദിവസത്തെ കുരുക്കിന് ശേഷം ആലുവ നഗരം വഴിയുള്ള യാത്ര ആളുകള്‍ ഉപേക്ഷിച്ചു. ഇതോടെ ആലുവ നഗരം പല സമയങ്ങളിലും വിജനമായിരുന്നു.
Previous Post Next Post