സ്വർണവിലയിൽ വൻ വർധന… പവന്…




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. 

ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,255 രൂപയായി. പവന് 1,06,040 രൂപയാണ് ഇന്നത്തെ വില. 

കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ് വില.
أحدث أقدم