പെൺകുട്ടിക്ക് വൃക്കരോഗം…എഫ്ട്യൂൺ ക്രീമിനെതിരെ കേസെടുത്തു…








മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ എന്ന കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. അമിത മെർക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി, താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പറഞ്ഞിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടിയിൽ നിന്ന് മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയെടുത്തതിനുശേഷമാണ് ഫേസ്ട്യൂൺ എന്ന ഫെയർനെസ് ക്രീമിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തത്. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും രക്ഷപ്പെടട്ടെ എന്നും പെൺകുട്ടി പറയുന്നു. താനും ഒരു മെർക്കുറി നിർമിത ഫേസ് ക്രീമിന്റെ ഇരയാണെന്ന് വെളിപ്പെടുത്തി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ക്രീം ഉപയോഗിച്ചതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി സലീം കോടത്തുർ പറഞ്ഞു
أحدث أقدم