വരും ദിവസങ്ങളില്‍ വെള്ളപ്പൊക്കകാലത്തേക്കാള്‍ രൂക്ഷമായ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് ഫോര്‍കാസ്റ്റിംഗ് !



ദൽഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആണ് ഇത്തരത്തില്‍ സംസ്ഥാനത്തെ മഴക്കെടുതിയുടെ സാധ്യത മുന്നറിയിപ്പ് നല്‍കുന്നത്.

വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന്റെ തുടക്കം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ തുലാമഴയെ വെല്ലുന്ന തരത്തില്‍ കനത്ത മഴ പെയ്തു ഇറങ്ങാനാണ് സാധ്യത. മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നലും ശക്തമായ വീശുന്ന കാറ്റും വളരെ അപകടകാരികളാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, കേബിള്‍ ടിവി ലാന്‍ഡ് ഫോണ്‍ തുടങ്ങി പുറമേ നിന്നുവരുന്ന കേബിളുകള്‍ ഇടിമിന്നല്‍ തുടങ്ങിയാല്‍ സുരക്ഷിതമായി ഊരി മാറ്റണമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഇടിമിന്നല്‍ ഉള്ള സമയത്ത് ജലാശയത്തില്‍ ഇറങ്ങാനോ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. അപകടാവസ്ഥയിലുള്ള മരങ്ങള്‍, പ്രധാന റോഡിന്റെ വശങ്ങളിലോ വീടിനോട് ചേര്‍ന്നോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

أحدث أقدم