സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.

 ഇതോടെ ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,210 രൂപയായി. പവന് 1,05,680 രൂപയാണ് ഇന്നത്തെ നിരക്ക്. 

18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ 18 കാരറ്റ് സ്വർണത്തിന്റെ വില 10,810 രൂപയായി. പവന് 86,480 രൂപയാണ് ഇന്നത്തെ വില.

 അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ് വില.
أحدث أقدم