തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നീക്കങ്ങൾ പൊളിഞ്ഞുവീഴുകയാണെന്നും ഡയലോഗ് അടിച്ചാൽ തെറ്റ് ശരിയാകില്ലെന്നും അദ്ദേഹം വിമർശിച്ചു. രേഖകൾ ആവശ്യപ്പെടുമ്പോൾ മുൻ സർക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത് ഭീരുത്വമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിവരക്കേടുകളെ വീരവാദമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. വിഷയത്തിൽ സണ്ണി ജോസഫ് നടത്തിയ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.മാപ്പുകൾ കാണുക
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം….
സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി.ഗവ. സേവനങ്ങൾ
തുടക്കം മുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്—കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു…