ആലപ്പുഴ: പുളിങ്കുന്ന് സ്വദേശിയായ യുവാവ് ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചു. പുളിങ്കുന്ന് ഏഴാം വാർഡിൽ മണക്കളം വീട്ടിൽ ടോമി ജോസഫിന്റെ മകൻ ആൽഡ്രിൻ ചാക്കോ (33) ആണ് മരിച്ചത്. ആലപ്പുഴയിൽ വച്ചാണ് ആൽഡ്രിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.