മണ്ഡല പുനർനിർണയത്തിൽ ഡി.എം.കെ. നിലപാടിനെതിരെ ടി.വി.കെ...


ചെന്നൈ : മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെ.യുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ ‘സവർക്കർ 2.0’ എന്ന് വിശേഷിപ്പിച്ചാണ് ടി.വി.കെ. രംഗത്തെത്തിയത്. പാർട്ടിയുടെ ഐ.ടി. വിഭാഗം എക്‌സിൽ പങ്കുവെച്ച ചിത്രത്തിലൂടെയായിരുന്നു പരിഹാസം.

അടുത്ത 25 വർഷത്തേക്ക് പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കാൻ ഡി.എം.കെ.യ്ക്ക് കഴിഞ്ഞെന്ന സ്റ്റാലിന്റെ അവകാശവാദമാണ് ടി.വി.കെ.യുടെ വിമർശനത്തിന് വഴിവച്ചത്. മണ്ഡല പുനർനിർണയ വിഷയത്തിൽ ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പാർട്ടി തീരുമാനമെടുത്തതെന്നും വൈകാരിക പ്രതികരണങ്ങൾക്ക് വഴങ്ങില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
أحدث أقدم