കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണം… സർക്കാരിന് കത്തയച്ച്…



തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് നൽകി. അനുരൂപിന്റെ നടപടി നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് കൈമാറിയത്. നേരത്തെ ചേർന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന തീരുമാനമെടുത്തിരുന്നു. അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചിരുന്നു.

 നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായി നഗരസഭ സർക്കാരിനെ സമീപിച്ചത്. അതേസമയം, ‘ഡ്രീം’ എന്ന പേരിലുള്ള സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. സ്പാ പീഡനക്കേസിൽ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൂന്ന് മാസം മുമ്പാണ് സ്പാ ആരംഭിച്ചതെന്നാണ് അനുരൂപ് മൊഴി നൽകിയതെങ്കിലും നിഷാന്തുമായി ഇയാൾക്ക് ഏറെ നാളായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്പായിൽ നിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. പ്രതിദിനം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്പായുടെ വാടകക്കരാർ നിഷാന്തിന്റെ പേരിലാണ്. സംഭവത്തിൽ സാമ്പത്തിക ഇടപാടുകളും സ്ഥാപനത്തിന്റെ യഥാർഥ ഉടമസ്ഥാവകാശവും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
أحدث أقدم