വൻ തീപിടിത്തം…. പാലക്കാട് പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു…


പാലക്കാട് : പൂവത്താണിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോർ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. കട പൂർണമായും കത്തിനശിച്ച നിലയിലാണ്. 

കഴിഞ്ഞ ദിവസമാണ് കടയിൽ പുതിയ സ്റ്റോക്ക് എത്തിച്ചത്. അതിനാൽ നിരവധി സാധനങ്ങൾ അകത്തുണ്ടായിരുന്നു. എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നതിൻ്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.
أحدث أقدم