കിഫ്ബി ഭൂമി ഇടപാട്…അന്വേഷണം ആരംഭിച്ച് വിജിലന്‍സ്…



തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. 

ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. 

കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിന്‍ഫ്രയ്ക്കും വിജിലന്‍സ് കത്ത് നല്‍കിയിരിക്കുകയാണ്. വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
أحدث أقدم