ശബരിമല തീർഥാടകർക്ക് വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. തുടർച്ചയായ മൂന്നാം വർഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും മന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. അയ്യപ്പഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഇരുമുടിക്കെട്ട് വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്
വിമാനയാത്രയിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകുന്നതിൽ കേന്ദ്ര സർക്കാറിൻ്റെ ഇടപെടൽ….
Deepak Toms
0
Tags
Top Stories