വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ…



കണ്ണൂർ : മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

എസ്.ഐ.ടി തലവന്‍ യു പ്രേമനാണ് കണ്ണൂർ ജെ.എഫ്.സി.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

 കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

 ‘കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമശിക്കുന്നുണ്ട്.
أحدث أقدم