രണ്ട് പെണ്‍കുട്ടികൾക്ക് പീഡനം…. രണ്ടു കേസിലും പ്രതികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍


 


ബിഹാറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്തതായി റിപ്പോർട്ട്. റോഹ്താസിലും ഔറംഗബാദിലുമാണ് പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിനിരയായത്. രണ്ട് സംഭവങ്ങളിലും ഓട്ടോ ഡ്രൈവർമാരാണ് പ്രതികൾ. കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

.റോഹ്താസ് ജില്ലയിലാണ് ആദ്യ സംഭവം. 18 വയസ്സുള്ള പെൺകുട്ടിയെ, ഡ്രൈവറും സുഹൃത്തും ചേർന്ന് ആളൊഴിഞ്ഞിടത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച പ്രതികൾ വാഹനം ഒളിപ്പിച്ചെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.


ബേഡ പ്രദേശത്തേക്ക് പോകാനാണ് പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയത്. പ്രതികൾ സ്ഥലം വിട്ടയുടൻ പെൺകുട്ടി വീട്ടിലെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാമത്തെ സംഭവം ഔറംഗബാദ് ജില്ലയിലാണ്. അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി ഔറംഗബാദ് ജില്ലയിലെ ജസോയ മോറിന് സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന 17 വയസ്സുകാരിയായ വിദ്യാർഥിനിയെ ഓട്ടോറിക്ഷാ ഡ്രൈവർ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Previous Post Next Post