
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം, ഭരണസമിതിക്കെതിരെ വിമർശനം ശക്തമാകുന്നു. തീരുമാനം അശാസ്ത്രീയമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ചുടുകല്ലു ഉപയോഗിച്ചുള്ള അടുപ്പുകൂട്ടൽ വർഷങ്ങളായി തുടരുന്ന ആചാരമെന്നും പ്രതിപക്ഷം. വിവാദം തണുപ്പിക്കാൻ ശ്രമം തുടർന്ന് ഭരണസമിതി. മേയർ പങ്കുവെച്ചത് പൊങ്കാലയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ഉയർന്നുവന്ന അഭിപ്രായമെന്ന നിലപാടിലാണ് ആറ്റുകാൽ ഭരണസമിതി.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റേതാണെന്ന് തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി വി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.