അവധി കഴിഞ്ഞ് അബുദാബിയിൽ വിമാനമിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ...



അബുദാബി മടങ്ങിയ പ്രവാസി അബുദാബിയിൽ കാറപകടത്തിൽ മരിച്ചു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ താഴിയപ്പറമ്പിൽ ഹുസൈൻ (56) ആണു മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.20നാണ് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കു പോയത്.

രാവിലെ എട്ടിന് അബുദാബിയിൽ വിമാനമിറങ്ങി, ജോലി ചെയ്യുന്ന മുസഫയിലെ കമ്പനിയുടെ ഹെഡ് ഓഫിസിൽ പോയി പാസ്പോർട്ട് കൊടുത്ത ശേഷം കാറിൽ താമസസ്‌ഥലത്തേക്കു പോകുമ്പോൾ വൈകിട്ട് നാലോടെയായിരുന്നു അപകടം. 25 വർഷമായി അബുദാബിയിലെ കമ്പനിയിൽ ഡ്രൈവറാണ്.

മൃതദേഹം നെടുങ്ങോട്ടൂർ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കും. പരേതരായ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: ഹുസ്‌ന, റിഷാൻ, റിൻഷ, സോയ. മരുമകൻ: സഫ്വാൻ.


أحدث أقدم