മുസ്ലിം ലീഗ് വർക്കല മണ്ഡലത്തിലെ നാലുപേരെ സസ്പെൻഡ് ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ ഷാഫി, വൈസ് പ്രസിഡന്റ് ഷാജി യൂസഫ്, സലീം വണ്ടിതടം, നൈസാം ദാവൂദ് എന്നിവർക്കെതിരെയാണ് നടപടി. ഗുരുതരമായ അച്ചടക്കലംഘനത്തെ തുടർന്നാണ് സസ്പെൻഷനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. പാർട്ടിയുടെ അനുമതിയില്ലാതെ സാമ്പത്തിക സമാഹരണം നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. വർക്കല മണ്ഡലത്തിൽ പുതിയ ഭാരവാഹികളെ വൈകാതെ നിയമിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്
മുസ്ലിം ലീഗ് വർക്കല മണ്ഡലത്തിൽ നാല് നേതാക്കൾക്ക് സസ്പെൻഷൻ
Deepak Toms
0
Tags
Top Stories