സിസ തോമസ് സർവകലാശാല ആർ എസ് എസിന് തീറെഴുതി കൊടുക്കുന്നുവെന്ന് എസ്എഫ്ഐ….





തിരുവനന്തപുരം: കാലടി സർവകലാശാല വി സിയായി ഇരിക്കാൻ സിസി തോമസ് യോ​ഗ്യയല്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സിസ തോമസ് സർവകലാശാല ആർ എസ് എസിന് തീറെഴുതി കൊടുക്കുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സഞ്ജീവ്. വി സിയും സർക്കാരും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്.

ആറ് കള്ളങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി സി യെ ആക്രമിച്ചു എന്നത് തെറ്റാണെന്നും കുട്ടികൾക്ക് അറ്റൻഡൻസ് ഇല്ലാ എന്നത് നുണയാണെന്നും ജൂൺ 1 മുതൽ ഓഗസ്റ്റ് വരെ വിദ്യാർത്ഥികൾക്ക് മതിയായ ഹാജർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പഠിക്കുന്നില്ല എന്നതും സിൻഡിക്കേറ്റ് അം​ഗങ്ങളെ പൂട്ടിയിട്ടുവെന്നതും നുണ. കോൺ​ഗ്രസിനും അർ എസ് എസിനും ഒരേ ശബ്ദമാണ്
Previous Post Next Post