ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് കടലിൽ ഇറങ്ങിയത് തടഞ്ഞ ലൈഫ് ഗാര്‍ഡുകളെ ആക്രമിച്ചു….രണ്ട് പേർ അറസ്റ്റിൽ



ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് കടലിലിറങ്ങിയത് തടഞ്ഞതിന് ലൈഫ് ഗാര്‍ഡുകളെ ക്രൂരമായി ആക്രമിച്ചു. ഈ സംഭവത്തിൽ കര്‍ണാടക സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാന്‍ (19) എന്നിവരെയാണ് വെള്ളയില്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം ലൈഫ് ഗാര്‍ഡുകളായ റോഷിത്തിനും ആദിലിനും നേരെയാണ് അതിക്രമമുണ്ടായത്. നിരോധിത മേഖലയില്‍ കടലില്‍ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധം കാരണം ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആദില്‍ എന്നയാള്‍ക്ക് മര്‍ദ്ദനത്തില്‍ കൈവിരലിന് പൊട്ടലുണ്ടാവുകയും ചെയ്തു. അക്രമികള്‍ റോഷിത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.



Previous Post Next Post