സ്കൂളിലെ ഷിഗെല്ല ബാധ…യു.പി ക്ലാസുകൾ നാളെ പുനരാരംഭിക്കും…എൽ.പി ക്ലാസുകൾ…







മേപ്പയിൽ സ്കൂളിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട സ്കൂളിലെ അധ്യയനം പുനരാരംഭിക്കാൻ തീരുമാനം. ഇന്ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗ തീരുമാനപ്രകാരം സ്കൂളിലെ യു.പി. ക്ലാസുകൾ നാളെ പുനരാരംഭിക്കും.

എൽ.പി. ക്ലാസുകൾ ബുധനാഴ്ച മുതലായിരിക്കും പ്രവർത്തനം ആരംഭിക്കുക. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നാളെ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.ആരോഗ്യവകുപ്പിന്റെ സമഗ്രമായ പരിശോധന പൂർത്തിയായ ശേഷം മാത്രമേ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുകയുള്ളൂ. അതുവരെ കുട്ടികൾക്കുള്ള ഭക്ഷണവും കുടിവെള്ളവും വീടുകളിൽ നിന്ന് തന്നെ കൊണ്ടുവരണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
Previous Post Next Post