ദുബായ് : ദീപാവലി, ധൻതേരസ്
ആഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണവിലയിലുണ്ടായ നേരിയ ഇടിവ് യുഎഇയിലെ വിപണിയെ സജീവമാക്കുന്നു. വില കുറഞ്ഞ പശ്ചാത്തലത്തിൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്വർണം വാങ്ങാനും പഴയ ആഭരണങ്ങൾ വിൽക്കാനും മാറ്റിവാങ്ങാനും പ്രവാസികൾ കടകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്ന് വിലയിൽ വ്യതിയാനമുണ്ടായത് ഉപഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്.
വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യത്യസ്ത പ്രതികരണങ്ങളാണ് വിപണിയിലുണ്ടാക്കുന്നതെന്ന് വ്യവസായ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. കൂടുതൽ വില പ്രതീക്ഷിച്ചിരുന്നവർ വിൽക്കാൻ മടിച്ചു നിൽക്കുമ്പോൾ മികച്ച നിരക്കിൽ സ്വർണം സ്വന്തമാക്കാൻ കാത്തിരുന്നവർ വാങ്ങാൻ തയാറായി രംഗത്തെത്തിയിട്ടുണ്ട്. ദീപാവലിക്ക് പുറമെ ക്രിസ്മസ് ആഘോഷങ്ങളും അടുത്തു വരുന്നതോടെ വിപണിയിൽ കച്ചവടം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
ആഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം ദീർഘകാല നിക്ഷേപമെന്ന നിലയിലും സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ലോക്കറുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ആഭരണങ്ങൾ വിറ്റ് പകരം ദിവസേന ഉപയോഗിക്കാൻ സാധിക്കുന്ന ഭാരം കുറഞ്ഞതും ആധുനിക രീതിയിലുള്ളതുമായ ചെറിയ ആഭരണങ്ങളിലേക്ക് പലരും മാറുന്നുണ്ട്.
പഴയ സ്വർണ്ണം വിൽക്കുന്ന ദുബൈയിലെ അച്ചായൻസിലും തിരക്കേറി