കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. മരുന്ന് സർക്കാരിൻറെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാമ്പയിൻ. 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി 2കോടി രൂപ കുട്ടി‍കൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. മുപ്പത് കോടി രൂപയാണ് കുട്ടികളുടെ ക്യാമ്പനിയിൽ സമാഹരിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങളിൽ പ്രതികരിക്കേണ്ടതില്ല. ആരെയാണ് വയ്ക്കേണ്ടത് എന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും. പുതിയ പ്രസിഡൻറ് അനിവാര്യം തന്നെയാണ്. സർക്കാർ ചെയ്യുന്ന കാര്യം ജനങ്ങളിൽ എത്തണമെങ്കിൽ പാർട്ടി ശക്തമാകണം. അതിന് പ്രസിഡൻറ് വേണമെന്നും കെ മുരളീധരൻ‌ പറഞ്ഞു