ക്രമപ്രശ്നമായി ‘കേരളം….ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ച് സ്പീക്കർ…



        


തിരുവനന്തപുരം: ‘കേരളം’ ആണോ ‘കേരള’യാണോ എന്ന വിഷയത്തിൽ നിയമസഭയിൽ തീർപ്പുകൽപിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിന്റെ പേര് കേരളം എന്നായതോടെ ‘കേരള നിയമസഭ’ എന്ന് ഉപയോഗിക്കുന്നത് ശരിയാണോ എന്ന ക്രമപ്രശ്നത്തിനാണ് സ്പീക്കർ കിടിലൻ വ്യാകരണ ക്ലാസ് സാമാജികർക്ക് നൽകിയത്.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കുന്നതിൽ സ്വതേ വിദഗ്ധനായ സ്പീക്കർ ഒറ്റയ്ക്കുനിൽക്കുന്ന ‘കേരളം’, ചേർന്നുനിൽക്കുന്ന ‘കേരളം’ ഏതു സന്ദർഭത്തിൽ ഉപയോഗിക്കണമെന്ന് വിശദമാക്കി. ഉത്തരപദമായും പൂർവ്വപദമായും കേരളം വരുമ്പോൾ അനുസാരം നഷ്ടപ്പെടുന്നുവെന്നും കേരളയായി മാറുന്നുവെന്നും ഒരു മലയാളം വ്യാകരണ അധ്യാപകന്റെ തെളിമയോടെ അദ്ദേഹം സാമാജികർക്ക് വ്യക്തമാക്കിക്കൊടുത്തു.


‘കേരളം എന്റെ സംസ്ഥാനമാണ്’ എന്നുപറയുമ്പോൾ ഉത്തരപദമായി വരുന്ന പദം (കേരളം) മുഴുവനായും ഉപയോഗിക്കണമെന്നും അതിനാൽ കേരളം എന്നുതന്നെ പറയണമെന്നും സ്പീക്കർ വ്യക്തമാക്കി. ‘ഹരിതകേരളം’, ‘നവകേരളം’ തുടങ്ങിയ വാക്കുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി
أحدث أقدم