കൊച്ചി: എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വർണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മൂത്തകുന്നം സ്വദേശിനി ധന്യയാണ് പിടിയിലായത്. 25 പവൻ സ്വർണം കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വർണം കൈക്കലാക്കിയ ശേഷം വഞ്ചിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാനമായ രീതിയിൽ കൂടുതൽ പേരിൽ നിന്ന് ഇവർ പണമോ സ്വർണമോ തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.