തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് സിഐടിയുവിന്റെ വിമര്‍ശനം.
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി. ജനറൽ സെക്രട്ടറി എളമരം കരീം കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് വിമർശനം.
തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചു.
ജനസംഖ്യയിൽ വലിയ വിഭാഗം തൊഴിലാളികൾ, അവരെ പിണറായി സർക്കാർ അവഗണിച്ചു . തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം അകന്നതാണ്.