കൈക്കൂലി ആരോപണം അടിസ്ഥാനരഹിതം…. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിനെ തള്ളി ബാർ ഉടമ


        




കായംകുളം: എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കായംകുളം റോമ സെന്റർ ബാർ ഉടമ രതീഷ് കുമാർ. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്ന ഉദ്യോഗസ്ഥനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉദ്യോഗസ്ഥനെ മാധ്യമങ്ങളിലൂടെയാണ് കണ്ടിട്ടുള്ളതെന്നും രതീഷ് കുമാർ പറഞ്ഞു. മന്ത്രി എം. ലിജുവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം സഹോദരതുല്യനാണെന്നും രതീഷ് കുമാർ വ്യക്തമാക്കി.

മന്ത്രി തന്റെ മണ്ഡലത്തിലെ എംഎൽഎ കൂടിയാണ്. എന്നാൽ ഒരു ആനുകൂല്യത്തിനും മന്ത്രിയെ സമീപിച്ചിട്ടില്ല. മന്ത്രി പദവിയിലെത്തുന്നതിന് മുമ്പ് തന്നെ എം. ലിജുവിനെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എക്സൈസ് വകുപ്പിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ബാർ ഉടമകളുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് ആലപ്പുഴയിലെ ബാർ ഉടമയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ആരോപണം. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ ഗംഗാ ബാറിൽ നിന്ന് 50,000 രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണർ അജയ് കായംകുളത്തെ റോമ സെന്റർ ബാറിൽ നിന്ന് 30,000 രൂപ വാങ്ങിയെന്നും ആരോപണമുണ്ട്.


ഇരുവരെയും അടിയന്തരമായി ഫീൽഡ് പോസ്റ്റുകളിൽ നിന്ന് മാറ്റണമെന്നും സംഭവത്തി
Previous Post Next Post