‘ഇതാണ് എന്റെ ആൾ, വിവാഹം നവംബറിൽ’; വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് റിമി ടോമി








വീണ്ടും വിവാഹിതയാകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഗായിക റിമി ടോമി. അധികം ആകാംക്ഷ നിലനിർത്താതെ വിവാഹത്തീയതിയും വരന്റെ പേരും പരിചയവുമെല്ലാം പുതിയ വീഡിയോയിലൂടെയാണ് റിമി ആരാധകരുമായി പങ്കുവെച്ചത്. നവംബറിൽ ബോംബെയിൽ വെച്ചായിരിക്കും വിവാഹമെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കുമെന്നും താരം വ്യക്തമാക്കി.

റിമിയുടെ വാക്കുകൾ:

“നവംബറിലാണ് കല്യാണം. കല്യാണച്ചെക്കൻ ബോംബെയിൽ നിന്നാണ്, മലയാളി തന്നെയാണ് ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. പേര് ലിബിൻ മാത്യു. മാർച്ച് 10-നാണ് ഞങ്ങൾ ആദ്യം ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി. കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം. ചിലരെ കാണുമ്പോൾ പെട്ടെന്ന് ഒരു കണക്ഷൻ തോന്നില്ലേ? ബോംബെയിൽ വെച്ചാണ് വിവാഹം. ഡോംബിവല്ലി എന്ന സ്ഥലത്ത് ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും ചടങ്ങുകൾ. ലളിതമായ ചടങ്ങുകൾ മാത്രമെയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്നു പോലും അങ്ങനെ ആരെയും വിളിക്കുന്നില്ല”.

അതേസമയം, റിമിയുടെ രണ്ടാം വിവാഹവാർത്തയ്ക്കൊപ്പം മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനെതിരെയും താരം പ്രതികരിച്ചു. മുൻ ഭർത്താവിനെയും തന്നെയും വെറുതെ വിടണമെന്നാണ് റിമിയുടെ അഭ്യർഥന. വിവാഹമോചനം ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹത്തിന് തനിക്കു ലഭിച്ചതിനേക്കാൾ നല്ലൊരു ജീവിതപങ്കാളിയെ ലഭിച്ചിട്ടുണ്ടെന്നും റിമി പറഞ്ഞു. ഇരുവരും സന്തോഷത്തോടെ കഴിയുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വിവാഹവാർത്തയുമായി മുൻ ഭർത്താവിന്റെ ചിത്രം ചേർത്ത് അനാവശ്യമായി ചർച്ചകൾ സൃഷ്ടിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി
أحدث أقدم