പാമ്പാടി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ ഒ.പി വിഭാഗം മാറ്റുന്നതിന് കൈത്താങ്ങായി കെ.ജി കോളേജ് എൻ.സി.സി കേഡറ്റുകൾ




പാമ്പാടി: പാമ്പാടി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ ഔട്ട് പേഷ്യന്റ് (ഒ.പി) വിഭാഗം പുതിയ ഇടത്തേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സേവനവുമായി പാമ്പാടി കുര്യാക്കോസ് ഗ്രിഗോറിയോസ്  കോളേജിലെ എൻ.സി.സി കേഡറ്റുകൾ. ആശുപത്രിയിലെ ഉപകരണങ്ങളും മരുന്നുകളും ഫർണിച്ചറുകളും രേഖകളും പുതിയ കെട്ടിടത്തിലേക്ക് സുരക്ഷിതമായി മാറ്റുന്നതിനും ക്രമീകരിക്കുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകി.

ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനു ജോസഫ് കെ, ഫാർമസിസ്റ്റ് ശ്രീജ എസ്, ഓഫീസ് അറ്റൻഡന്റ് അശ്വിനി കെ.എ, പി.ടി.എസ്  ജീവനക്കാരി സിന്ധു എ.ആർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 കമ്പനി സർജന്റ് മേജർ  ആദിത്യൻ പി.കെ, ലാൻസ് കോർപ്പറൽ നന്ദു കെ.എസ് എന്നിവരോടൊപ്പം കേഡറ്റുകളായ നോയൽ മനോജ്, ജഗന്നാഥൻ, മുഹമ്മദ് അബി, ആദർശ് എസ് എന്നിവരടങ്ങുന്ന സംഘമാണ് സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
أحدث أقدم