മന്ത്രി വി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. മെസിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം. ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഈ മൂന്ന് പേരെക്കൂടാതെ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.