നാലുമണിക്കാറ്റിൽ യുവതിയെയും യുവാവിനെയും കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട യുവാക്കൾ ആക്രമിച്ചു

 

കോട്ടയം നാലുമണിക്കാറ്റിൽ യുവതിയെയും യുവാവിനെയും കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട യുവാക്കൾ ആക്രമിച്ചു; പിന്നാലെ സംഭവമറിഞ്ഞെത്തിയ എക്സൈസ് സംഘത്തിന് നേരെയും ആക്രമണം
കോട്ടയം : നാലുമണിക്കാറ്റിൽ വിശ്രമിക്കാനെത്തിയ യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട യുവാക്കൾ ആക്രമിച്ചു. പിന്നാലെ വിവരം അറിഞ്ഞ് പാമ്പാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി ലെനിനും സംഘവും സംഭവ സ്ഥലത്ത് എത്തി യുവതിയെയും യുവാവിനെയും രക്ഷപ്പെടുത്തി. നഗരങ്ങൾകാണുക

തുടർന്ന് കഞ്ചാവ് മാഫിയയിൽപ്പെട്ട ചെറുപ്പക്കാർ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. വാക്ക് തർക്കത്തിനിടയിൽ എക്സൈസ് സംഘത്തെ ഇവർ ആക്രമിച്ചു. തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

അക്രമത്തിൽ പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. മണർകാട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ലഹരി മാഫിയയെ ഒതുക്കാൻ എക്സൈസ് നടത്തുന്ന ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. സിവിൽ എക്സൈസ് ഓഫീസർ അഖിൽ പവിത്രൻ, പാമ്പാടി എക്സൈസ് ഡ്രൈവർ ഷിഹാസ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
أحدث أقدم