ബിജെപി എംപി രാംറാവു വാദ്കുട്ടെ അന്തരിച്ചു






ബിജെപി രാജ്യസഭ എംപി രാംറാവു സഖാറാം വാദ്കുട്ടെ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പർഭാനി സ്വദേശിയായ വാദ്കുട്ടെ, ഈ വർഷം ഏപ്രിലിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ജൂൺ മുതൽ 2019 ഒക്ടോബർ വരെ വാദ്കുട്ടെ മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ (ലെജിസ്ലേറ്റീവ് കൗൺസിൽ) അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചുമയെത്തുടർന്ന് നവംബർ 20-നാണ് വാദ്കുട്ടെയെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചത്
Previous Post Next Post