കോട്ടയത്ത് എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍…



കോട്ടയം: ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നിന്ന് ഡോക്ടറെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. ഏറ്റുമാനൂരിലെ ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ നിന്നാണ് ഡോക്ടർ അരുൺ മുരളീധരനെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

*ഡോക്ടറുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
أحدث أقدم