കൊച്ചി: മഹാരാജാസ് കോളജിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധത്തിൽ നടപടി. രണ്ടു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പ്രനിൽ രാജ് , നഫീസ്ത്തുൽ മിസ്രിയ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തിയിരുന്നു.
ബിരുദദാന ചടങ്ങ് രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. അധികാരത്തിൻ്റെ അഹങ്കാരം താൻ വേദിയിൽ കാണിച്ചിട്ടില്ല. സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല. പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി