പത്തനംതിട്ട ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 
1 അടൂര്‍
(പറക്കോട്, അടൂര്‍) 6
2 പന്തളം
(തോന്നല്ലൂര്‍, പറന്തല്‍) 2
3 പത്തനംതിട്ട 
(പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 3
4 തിരുവല്ല
(ചുമത്ര, മുത്തൂര്‍, മഞ്ഞാടി, കുറ്റപ്പുഴ, കുളക്കാട്, കിഴക്കന്‍ മുത്തൂര്‍) 24
5 ആനിക്കാട്
(ആനിക്കാട്, മല്ലപ്പളളി) 4
6 ആറന്മുള
(നീര്‍വിളാകം, കിടങ്ങന്നൂര്‍) 3
7 അയിരൂര്‍ 2
8 ചെറുകോല്‍ 1
9 ചിറ്റാര്‍ 2
10 ഇലന്തൂര്‍ 1
11 ഏഴംകുളം 1
12 ഇരവിപേരൂര്‍ 1
13 കടപ്ര
(കടപ്ര, പരുമല) 3
14 കലഞ്ഞൂര്‍ 1
15 കല്ലൂപ്പാറ
(കല്ലൂപ്പാറ) 3
16 കവിയൂര്‍ 2
17 കൊടുമണ്‍ 1
18 കോയിപ്രം
(പുല്ലാട്) 2
19 കോന്നി
(കോന്നി, പയ്യനാമണ്‍) 2
20 കൊറ്റനാട് 2
21 കോഴഞ്ചേരി
(വഞ്ചിത്തറ, തെക്കേമല) 5
22 കുന്നന്താനം
(കുന്നന്താനം, മാന്താനം) 9
23 കുറ്റൂര്‍
(കുറ്റൂര്‍, വെണ്‍പാല, തെങ്ങേലി) 5
24 മല്ലപ്പളളി
(മല്ലപ്പളളി) 2
25 മല്ലപ്പുഴശേരി 1
26 മൈലപ്ര 2
27 നെടുമ്പ്രം 1
28 പളളിക്കല്‍
(നെല്ലിമുകള്‍, മലമേക്കര, പഴകുളം, പയ്യനല്ലൂര്‍) 6
29 പന്തളം-തെക്കേക്കര
(കീരുകുഴി) 1
30 പെരിങ്ങര
(നിരണം, പുളിക്കീഴ്, പെരുന്തുരുത്തി) 5
31 പ്രമാടം
(മല്ലശേരി, ഇളകൊളളൂര്‍, പ്രമാടം) 4
32 റാന്നി 1
33 റാന്നി-അങ്ങാടി 1
34 സീതത്തോട് 2
35 തോട്ടപ്പുഴശേരി
(കോളഭാഗം, മാരാമണ്‍) 1

ജില്ലയില്‍ ഇതുവരെ ആകെ 14284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11070 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1) ഒക്ടോബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച കോട്ടാങ്ങല്‍ സ്വദേശി (63) ഒക്ടോബര്‍ 26 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 
2)ഒക്ടോബര്‍ 19ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശി (72) ഒക്ടോബര്‍ 26ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) നെല്ലിയ്ക്കാമണ്‍ സ്വദേശി (68) ഒക്ടോബര്‍ 24 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 82 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 265 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11798 ആണ്.
Previous Post Next Post