ഫ്രാൻസിൽ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം.3 പേർ കൊല്ലപ്പെട്ടു.


തെക്കൻ ഫ്രാൻസിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം നടന്ന കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 

ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവം തീവ്രവാദി ആക്രമണമാണെന്ന് നീസ് മേയർ പറഞ്ഞു. നഗരത്തിലെ നോത്രദാം പള്ളിയുടെ സമീപത്താണ് ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് പിടികൂടിയെന്നും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.

അക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ച പോലീസ് സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പറഞ്ഞു. കൊല്ലപ്പെട്ട ഒരാൾ പള്ളിയുടെ കെയർ ടേക്കറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

സംഭവം നടക്കുന്ന സമയത്ത് പള്ളിക്കുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു.
أحدث أقدم