പേടിഎം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്നും കൂടുതൽ അറിയാൻ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിൽ എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പോലീസ്. +91 7849821438 എന്ന നമ്പരിൽ നിന്നാണ് പലർക്കും സന്ദേശം വരുന്നത്. തിരിച്ചു വിളിക്കുന്പോൾ ഫോൺ സ്വിച്ച് ഓഫുമാണ്. എന്നാൽ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാൽ പണം പോവുമെന്നുമെന്നുമാണു പോലീസ് പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്കാണ് സന്ദേശം വന്നത്. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണു പോലീസ് ആവശ്യപ്പെടുന്നത്. അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്നും അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്നും പോലീസ് നിർദേശിച്ചു.
പുതിയ ഉഡായിപ്പ് ! 3500 രൂപ അക്കൗണ്ടിൽ വന്നെന്ന് സന്ദേശം; ലിങ്ക് തുറന്നാൽ കാശ് പോകും; മുന്നറിയിപ്പുമായി പോലീസ്
ജോവാൻ മധുമല
0